വെനസ്വേലയ്ക്കെതിരേ കടുത്ത ഉപരോധം
Tuesday, August 6, 2019 11:29 PM IST
വാഷിംഗ്ടൺ ഡിസി: വെനസ്വേലയ്ക്കെതിരേ യുഎസ് ശക്തമായ ഉപരോധങ്ങൾ ഏർപ്പെടുത്തി. വെനസ്വേലൻ സർക്കാരിന്റെ അമേരിക്കയിലുള്ള എല്ലാ സ്വത്തുക്കളും മരവിപ്പിച്ചു. വെനസ്വേലൻ സർക്കാർ പ്രതിനിധികളുമായി ഇടപാടു നടത്തുന്നതു നിരോധിച്ചു.
ഉത്തരകൊറിയ, ഇറാൻ, ക്യൂബ, സിറിയ തുടങ്ങിയ രാജ്യങ്ങൾക്കെതിരായ ഉപരോധങ്ങൾക്കു തുല്യമാണ് വെനസ്വേലയ്ക്കെതിരേയും ഏർപ്പെടുത്തിയിരിക്കുന്നതെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.