ഡോറിയൻ ചുഴലിക്കാറ്റ്: ബഹാമാസിൽ മരണം 50 ആയി
Tuesday, September 10, 2019 11:34 PM IST
മാർഷ് ഹാർബർ: ഡോറിയൻ ചുഴലിക്കൊടുങ്കാറ്റ് വീശിയ ബഹാമാസിൽ മരണസംഖ്യ 50 ആയിഉയർന്നുവെന്ന് ആരോഗ്യവകുപ്പു മന്ത്രി ഡൗനെ സാന്റ്സ് അറിയിച്ചു. അബാക്കോയിൽനിന്ന് 42ഉം ഗ്രാൻഡ് ബഹാമാസിൽനിന്ന് എട്ടും മൃതദേഹങ്ങൾ കണ്ടെടുത്തു. അവശിഷ്ടങ്ങൾക്കടിയിൽപ്പെടുകയും കടലിൽ ഒലിച്ചുപോകുകയും ചെയ്ത ചിലരുടെ മൃതദേഹങ്ങൾ കണ്ടെത്താൻ സാധ്യതയില്ലെന്ന് മന്ത്രി വ്യക്തമാക്കി. ബഹാമാസിൽ 76,000 പേർ ഭവനരഹിതരായെന്നാണ് യുഎന്നിന്റെ കണക്ക്.