റുമേനിയൻ സർക്കാർ വീണു
Friday, October 11, 2019 12:24 AM IST
ബുക്കാറസ്റ്റ്: പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതിനെത്തുടർന്ന് റുമേനിയയിലെ സോഷ്യൽ ഡെമോക്രാറ്റ് ഭരണകൂടം താഴെവീണു. 465 അംഗ പാർലമെന്റിൽ പ്രമേയത്തിന് അനുകൂലമായി 238 പേർ് വോട്ടു ചെയ്തു.
പ്രധാനമന്ത്രി വിയോറിക ഡാൻസിലയുടെ സർക്കാർ റുമേനിയയ്ക്ക് കൂടുതൽ ദ്രോഹം ചെയ്യുന്നത് ഒഴിവാക്കാനാണ് അവിശ്വാസം കൊണ്ടുവന്നതെന്ന് പ്രതിപക്ഷ ലിബറൽ പാർട്ടി നേതാവ് ലുഡോവിക് ഓർബൻ പറഞ്ഞു. പുതിയ സർക്കാർ രൂപീകരിക്കുന്നതുവരെ ഡാൻസില കാവൽ പ്രധാനമന്ത്രിയായി തുടരും.