യുഎസിൽ മലയാളി വിദ്യാർഥിനി തടാകത്തിൽ മരിച്ച നിലയിൽ
Saturday, January 25, 2020 11:08 PM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ കാണാതായ മലയാളി വിദ്യാർഥിനിയെ യൂണിവേഴ്സിറ്റി കാന്പസിലെ തടാകത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ഇന്ത്യാനയിലെ നോട്ടർഡാം യൂണിവേഴ്സിറ്റിയിൽ പഠിച്ചിരുന്ന ആൻറോസ് ജെറി(21) ആണു മരിച്ചത്.
കാന്പസിൽ താമസിച്ചിരുന്ന ആൻറോസിനെ ചൊവ്വാഴ്ച രാത്രി എട്ടേമുക്കാലിനു ശേഷം കാണാതായി. കാന്പസിന്റെ വടക്കുപടിഞ്ഞാറുള്ള സെന്റ് മേരീസ് ലേക്കിൽ വെള്ളിയാഴ്ച മൃതദേഹം കണ്ടെത്തി. മരണത്തിൽ ദുരൂഹതയില്ലെന്നാണ് അന്വേഷണസംഘത്തിന്റെ പ്രഥമിക നിഗമനം.
ആൻറോസിന്റെ മാതാപിതാക്കൾ എറണാകുളത്തുനിന്ന് യുഎസിൽ കുടിയേറിയതാണെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു. കലിഫോർണിയയിലെ ഓഷൻസൈഡിലാണ് ഇപ്പോൾ താമസം.