ഇന്ത്യൻ വംശജ യുകെ അറ്റോർണി ജനറലായി ചുമതലയേറ്റു
Wednesday, February 26, 2020 12:30 AM IST
ലണ്ടൻ: ഇന്ത്യൻ വംശജ സുവെല്ലാ ബ്രെവർമാൻ യുകെ അറ്റോർണി ജനറലായി ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു. ഈയിടെ നടന്ന കാബിനറ്റ് അഴിച്ചുപണിയിലാണ് സുവെല്ലായെ പ്രധാനമന്ത്രി ജോൺസൺ അറ്റോർണി ജനറൽ പദവിയിൽ നിയമിച്ചത്. ഗോവയിലും ദക്ഷിണേന്ത്യയിലും വേരുകളുള്ള കെനിയൻ, മൗറിഷ്യൻ മാതാപിതാക്കളുടെ മകളാണ് സുവെല്ലാ ഫെർണാണ്ടസ് ബ്രെവർമാൻ. കേംബ്രിഡ്ജിലും പാരീസിലുമാണു നിയമപഠനം പൂർത്തിയാക്കിയത്.