കൊറോണയ്ക്കു പിന്നാലെ ചൈനയിൽ ഹാന്റാ വൈറസ്
Tuesday, March 24, 2020 11:43 PM IST
ബെയ്ജിംഗ്: കൊറോണ വൈറസ് മഹാമാരിക്കു പിന്നാലെ ചൈനയിൽ ഹാന്റാവൈറസ് ബാധിച്ച് ഒരാൾ മരിച്ചു. എലികൾ ഉൾപ്പെടെ കരണ്ടുതിന്നുന്ന വർഗത്തിൽപ്പെട്ട ജീവികൾ പരത്തുന്ന രോഗമാണിത്. ചൈനയുടെ തെക്കുപടിഞ്ഞാറൻ മേഖലയിലെ യുന്നാൻ പ്രവിശ്യയിലാണു രോഗം സ്ഥിരീകരിച്ചത്. കിഴക്കുള്ള ഷാൻഡോഗ് പ്രവിശ്യയിലേക്കു ജോലിക്കായി ബസിൽ പോകവേയായിരുന്നു ഒരാൾ മരിച്ചതെന്ന് ചൈനീസ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഗ്ലോബൽ ടൈംസ് ട്വീറ്റ് ചെയ്തു. ബസിലുണ്ടായിരുന്ന മറ്റു 32 പേർക്കും പരിശോധന നടത്തിയിട്ടുണ്ട്.