ഹോങ്കോംഗ് സുരക്ഷാ ബിൽ ചർച്ച ചെയ്യുന്നു
Monday, June 29, 2020 12:32 AM IST
ബെയ്ജിംഗ്: ഹോങ്കോംഗിനെ പൂർണ നിയന്ത്രണത്തിലാക്കാൻ ലക്ഷ്യമിട്ട് ചൈന കൊണ്ടുവന്ന നിയമം നാഷണൽ പീപ്പിൾസ് കോൺഗ്രസി(ചൈനീസ് പാർലമെന്റ്)ന്റെ സ്റ്റാൻഡിംഗ് കമ്മിറ്റി ചർച്ച ചെയ്തു തുടങ്ങി.
മൂന്നു ദിവസത്തെ ചർച്ചയ്ക്കൊടുവിൽ ചൊവ്വാഴ്ച പാസാക്കിയേക്കും. ചൈനീസ് സ്വയംഭരണ പ്രവിശ്യയായ ഹോങ്കോംഗിലെ ജനതയ്ക്കുള്ള വിപുലമായ സ്വാതന്ത്ര്യങ്ങൾ ഇല്ലാതാക്കൽ ലക്ഷ്യമിട്ടാണ് നാഷണൽ സെക്യൂരിറ്റി ബിൽ എന്ന നിയമം കൊണ്ടുവരുന്നതെന്ന് ആരോപിക്കപ്പെടുന്നു. ഹോങ്കോംഗിൽ ചൈനയ്ക്കുള്ള അധികാരം ചോദ്യംചെയ്യുന്നത് ക്രിമിനൽ കുറ്റമാക്കുന്ന നിയമമാണിത്.