നേപ്പാളുമായുള്ള ബന്ധം പരമപ്രധാനം: ഷി ചിൻപിംഗ്
Sunday, August 2, 2020 12:15 AM IST
ബെയ്ജിംഗ്: നേപ്പാളുമായി കൂടുതൽ സഹകരണത്തിനു സന്നദ്ധമാണെന്നു ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ്. ഉഭയകക്ഷിബന്ധം ശക്തമാക്കുന്നതിനു വലിയ പ്രാധാന്യമാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ചൈന-നേപ്പാൾ നയതന്ത്രബന്ധത്തിന്റെ അറുപത്തിയഞ്ചാം വാർഷികത്തിൽ നേപ്പാളി പ്രസിഡന്റ് വിദ്യാ ദേവി ഭണ്ഡരിക്കയച്ച സന്ദേശത്തിലാണ് ചൈനീസ് പ്രസിഡന്റിന്റെ അഭിപ്രായ പ്രകടനം.
ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ ക്ഷേമത്തിനും മേഖലയുടെ വികസനത്തിനും സുസ്ഥിരതയ്ക്കുമായി കൂടുതൽ യോജിച്ച് പ്രവർത്തിക്കാൻ സന്നദ്ധമാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് ഏറെ പഴക്കമുണ്ട്. 65 വർഷം മുന്പ് നയതന്ത്ര ബന്ധം തുടങ്ങിയതുമുതൽ പരസ്പര ബഹുമാനത്തോടെ പ്രവർത്തിക്കാൻ കഴിഞ്ഞുവെന്നും ഷി ചിൻപിംഗ് പറഞ്ഞു.