മാനഭംഗക്കേസിൽ യുകെ മുൻ മന്ത്രി അറസ്റ്റിൽ
Monday, August 3, 2020 12:16 AM IST
ലണ്ടൻ: യുകെ മുൻ മന്ത്രിയും കൺസർവേറ്റീവ് പാർട്ടി എംപിയുമായ ആളെ മാനഭംഗക്കേസിൽ അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തിനെതിരേ കുറ്റം ചുമത്തിയിട്ടില്ലെന്നും ജാമ്യത്തിൽ വിട്ടതായും സൺഡേ ടൈംസ് റിപ്പോർട്ട് ചെയ്തു. മുൻ ജീവനക്കാരിയാണ് പരാതി നൽകിയത്. എംപിക്കെതിരേ മാനഭംഗമുൾപ്പെടെ നാല് പരാതികൾ ലഭിച്ചതായി മെട്രോപൊലീറ്റൻ പോലീസ് അറിയിച്ചു.