ചൈനയെ നേരിടാൻ യുഎസ്-മാലദ്വീപ് സഹകരണം
Sunday, September 13, 2020 12:10 AM IST
വാഷിംഗ്ടൺ ഡിസി: ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈന ഉയർത്തുന്ന ഭീഷണികൾ നേരിടാനായി അമേരിക്ക മാലദ്വീപുമായി പ്രതിരോധ സഹകരണത്തിന് ഒരുങ്ങുന്നു. യുഎസ് പ്രതിരോധ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി റീഡ് വാർണറും മാലദ്വീപ് പ്രതിരോധമന്ത്രി മരിയാ ദീദിയും ഇതിന്റെ കരടു രൂപരേഖയിൽ വ്യാഴാഴ്ച ഒപ്പുവച്ചു.
ഇന്ത്യൻ സമുദ്രത്തിൽ സമാധാനവും സുരക്ഷയും ഉറപ്പുവരുത്താൻ ഇരു രാജ്യങ്ങളും സഹകരിക്കും. മേഖലയിൽ സ്വാതന്ത്ര്യം ഉറപ്പുവരുത്തേണ്ടതിന്റെ പ്രാധാന്യം ഇരു നേതാക്കളും എടുത്തുപറഞ്ഞു. മാലദ്വീപിനെ സംബന്ധിച്ച് ഇതൊരു നാഴികക്കല്ലാണെന്ന് മരിയാ ദീദി പറഞ്ഞു.