യൂറോപ്പിൽ വീണ്ടും നിയന്ത്രണങ്ങൾ
Thursday, October 15, 2020 12:03 AM IST
ലണ്ടൻ: രണ്ടാം ഘട്ട കോവിഡ് വ്യാപന ഭീതിയിൽ യൂറോപ്പ് വീണ്ടും ലോക്ക്ഡൗണിലായേക്കും. ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, സ്പെയിൻ, നെതർലൻഡ്സ്, റഷ്യ, ചെക്ക് റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങളിൽ രോഗവ്യാപന നിരക്ക് ആശങ്കപ്പെടുത്തുന്നവിധം ഉയരുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. പല രാജ്യങ്ങളിലും വീണ്ടും നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നുതുടങ്ങി.
നെതർലൻഡ്സിൽ ഇന്നലെ രാത്രി മുതൽ ഭാഗിക ലോക്ക് ഡൗൺ ഏർപ്പെടുത്തി. ബാർ, റസ്റ്ററന്റ്, കഫേ മുതലായവ നാലാഴ്ച തുറക്കാൻ അനുവദിക്കില്ല. മദ്യവില്പനയും നിരോധിച്ചു.
ഫ്രാൻസിൽ കർഫ്യൂ പ്രഖ്യാപിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. സ്പെയിനിലെ കാറ്റലോണിയ മേഖലയിൽ താത്കാലിക നിയന്ത്രണങ്ങൾ വന്നേക്കും.