ഒബാമയുടെ പുസ്തകം ചൂടപ്പം
Thursday, November 19, 2020 11:35 PM IST
ഷിക്കാഗോ: മുൻ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ രചിച്ച ‘എ പ്രോമിസ്ഡ് ലാൻഡ്’ എന്ന പുസ്തകത്തിനു വൻ സ്വീകാര്യത. പുസ്തകം വിപണിയിലെത്തിയ ചൊവ്വാഴ്ച യുഎസിലും കാനഡയിലുമായി 8,87,000 എണ്ണം വിറ്റുപോയതായി പ്രസാധകരായ പെൻഗ്വിൻ റാൻഡം ഹൗസ് അറിയിച്ചു. മുൻകൂർ ബുക്കിംഗും ആദ്യദിനത്തിലെ വില്പനയും സഹിതമാണിത്.