സിറിയയിൽ അമേരിക്കൻ വ്യോമാക്രമണം; 22 മരണം
Saturday, February 27, 2021 12:41 AM IST
വാഷിംഗ്ടൺ ഡിസി: പ്രസിഡന്റ് ബൈഡന്റെ ഉത്തരവു പ്രകാരം സിറിയയിലെ ഇറാൻ പിന്തുണയുള്ള പോരാളികളുടെ കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയതായി പെന്റഗൺ അറിയിച്ചു. ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടതായി സിറിയൻ ഒബ്സർവേറ്ററി റിപ്പോർട്ട് ചെയ്തു. ആയുധങ്ങൾ നിറച്ച മൂന്നു ലോറികളും നശിച്ചു.
യുഎസിൽ ജനുവരിയിൽ ഭരണമേറ്റ ബൈഡൻ ഭരണകൂടം നടപ്പാക്കുന്ന ആദ്യ സൈനിക നടപടിയാണിത്. 15ന് ഇറാക്കിലെ ഇർബിൽ വ്യോമതാവളത്തിൽ നടന്ന മിസൈലാക്രമണത്തിനുള്ള മറുപടിയാണിതെന്നു പെന്റഗൺ വിശദീകരിച്ചു.
ഇറാന്റെ പിന്തുണയോടെ സിറിയയുടെ കിഴക്കൻ അതിർത്തിയിൽ പ്രവർത്തിക്കുന്ന കതെയ്ബ് ഹിസ്ബുള്ള, കതയ്ബ് സയീദ് അൽ ഷുഹാദ പോരാളികളെ ലക്ഷ്യമിട്ടാണു വ്യാഴാഴ്ച അമേരിക്ക ആക്രമണം നടത്തിയത്.
സൽമാൻ രാജാവുമായി ബൈഡൻ സംസാരിച്ചു
വാഷിംഗ്ടൺ ഡിസി: സൗദിയിലെ സൽമാൻ രാജാവുമായി പ്രസിഡന്റ് ബൈഡൻ ഫോണിൽ സംസാരിച്ചതായി വൈറ്റ്ഹൗസ് അറിയിച്ചു. സൗദിയുമായി ബന്ധപ്പെട്ട മനുഷ്യാവകാശ വിഷയങ്ങളാണു ബൈഡൻ പരാമർശിച്ചതെന്നും വ്യക്തമാക്കി.
വിമത മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ വധത്തിനു പിന്നിൽ സൗദിയിലെ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനാണെന്നു വ്യക്തമാക്കുന്ന രഹസ്യ റിപ്പോർട്ട് വായിച്ചതിന ുശേഷമാണ് ബൈഡൻ സൽമാൻ രാജാവുമായി സംസാരിച്ചത്. റിപ്പോർട്ട് അമേരിക്ക ഉടൻ പരസ്യപ്പെടുത്തിയേക്കും.