ഫ്രഞ്ച് പ്രസിഡന്റിന്റെ മുഖത്തടിച്ചു, യുവാവ് പിടിയിൽ
Wednesday, June 9, 2021 1:09 AM IST
പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ മുഖത്ത് അടിയേറ്റു. തെക്കുകിഴക്കൻ ഫ്രാൻസിലെ വാലെൻസ് സിറ്റിയിലാണു സംഭവം. തന്നെ കാണാനെത്തിയവരുമായി സംവദിക്കുന്നതിനിടെ ഡൗണ്‍ മാക്രോണിസം എന്ന് ആക്രോശിച്ച് ഒരാൾ മുഖത്ത് ശക്തിയായി അടിക്കുകയായിരുന്നു.