മയാമി അപകടം: മരണം 22 ആയി
Sunday, July 4, 2021 12:23 AM IST
ഫ്ളോറിഡ: അമേരിക്കയിലെ ഫ്ളോറിഡയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 22 ആയി. സംഭവസ്ഥലത്തുനിന്നു രണ്ടു മൃതദേഹങ്ങൾകൂടി കണ്ടെത്തി. 126 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇതിനിടെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് ഏഴു വയസുകാരി മകളുടെ മൃതദേഹം കണ്ടെത്തിയ രക്ഷാപ്രവർത്തകൻ ദുരന്തത്തിന്റെ കണ്ണീർചിത്രമായി. സ്റ്റെല്ല കാറ്ററോസി എന്ന കുഞ്ഞിന്റെ മൃതദേഹമാണ് ഒന്പതുദിവസത്തിനുശേഷം രക്ഷാപ്രവർത്തകനായ പിതാവ് കണ്ടെത്തിയത്. അപകടത്തിൽ മരിച്ച മൂന്നാമത്തെ കുരുന്നാണ് സ്റ്റെല്ല.
12 നില കെട്ടിടത്തിന്റെ അപകടസാധ്യത ഉയർത്തിനിൽക്കുന്ന മറ്റു ഭാഗങ്ങൾ തകർക്കാൻ താൻ നിർദേശം നൽകിയതായും ഇതിന്റെ പ്രായോഗികത വിദഗ്ധർ പരിശോധിക്കുകയാണെന്നും കാവ പറഞ്ഞു.