ബ്രസീലിൽ ആറു ലക്ഷം കോവിഡ് മരണം
Saturday, October 9, 2021 11:58 PM IST
ബ്രസീലിയ: ബ്രസീലിൽ കോവിഡ് മരണം ആറു ലക്ഷം പിന്നിട്ടു. രോഗം പിടിപെട്ടവരുടെ എണ്ണം 2.15 കോടിക്കു മുകളിലാണ്.
കോവിഡ് വ്യാപനം ചെറുക്കുന്നതിൽ പരാജയപ്പെട്ട പ്രസിഡന്റ് ജയിർ ബോൾസൊനാരോയ്ക്കെതിരേ ബ്രസീലിയൻ ജനത പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.
യുഎസിൽ കോവിഡ് മരണം ജൂണിൽ ആറു ലക്ഷം പിന്നിട്ടിരുന്നു. മരണസംഖ്യ ഇപ്പോൾ 7.32 ലക്ഷത്തിനു മുകളിലാണ്.