ബ്രിട്ടീഷ് എംപി കുത്തേറ്റു മരിച്ച സ്ഥലം ബോറിസ് ജോൺസൺ സന്ദർശിച്ചു
Monday, October 18, 2021 12:18 AM IST
ലണ്ടൻ: ബ്രിട്ടീഷ് പാർലമെന്റംഗം സർ ഡേവിഡ് അമേസ് കുത്തേറ്റുമരിച്ച സൗത്തെൻഡ് വെസ്റ്റ് മെത്തഡിസ്റ്റ് പള്ളിയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും ലേബർ പാർട്ടി നേതാവ് കിയർ സ്റ്റാർമറും സന്ദർശനം നടത്തി.
25 വയസുള്ള സോമാലിയൻ വംശജനായ ബ്രിട്ടീഷ് പൗരനെ സംഭവസ്ഥലത്തുനിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്ക് ഇസ്ലാമിക തീവ്രവാദവുമായി ബന്ധമുണ്ടെന്നു പോലീസ് ശനിയാഴ്ച അറിയിച്ചിരുന്നു.
കത്തോലിക്കാ വിശ്വാസിയും ഗർഭച്ഛിദ്രവിരുദ്ധനുമായ ഡേവിഡ് അമേസ് (69) വെള്ളിയാഴ്ച സ്വന്തം മണ്ഡലമായ സൗത്തെൻഡ് വെസ്റ്റിൽവച്ചാണു കൊല്ലപ്പെട്ടത്. പള്ളിയിൽ മണ്ഡലംനിവാസികളുടെ യോഗത്തിൽ പങ്കെടുക്കവേയായിരുന്നു സംഭവം. ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയംഗമാണ് ഡേവിഡ്.