സ്വീഡന്റെ ആദ്യ വനിതാ പ്രധാനമന്ത്രി ആദ്യ മണിക്കൂറിൽത്തന്നെ രാജിവച്ചു
Thursday, November 25, 2021 11:39 PM IST
സ്റ്റോക്ക്ഹോം: സ്വീഡന്റെ ആദ്യ വനിതാ പ്രധാനമന്ത്രി മഗ്ദലന ആൻഡേഴ്സൺ ആദ്യ മണിക്കൂറിൽ രാജിവച്ചു. പാർലമെന്റിൽ അവതരിപ്പിച്ച ധനബിൽ പരാജയപ്പെട്ടതും ഗ്രീൻ പാർട്ടി പിന്തുണ പിൻവലിച്ചതുമാണു രാജിക്കു കാരണം.
പ്രധാനമന്ത്രി തെരഞ്ഞെടുപ്പിൽ സോഷ്യൽ ഡെമോക്രാറ്റ് പാർട്ടി നേതാവായ മഗ്ദലന ആൻഡേഴ്സണെ 117 പേര് അനുകൂലിച്ചും 174 പേര് എതിര്‍ത്തും വോട്ടു ചെയ്തു.
57 പേര് വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നു. ഒരാള്‍ ഹാജരായില്ല. സ്വീഡനിലെ നിയമമനുസരിച്ച് പ്രധാനമന്ത്രിക്കു പാര്‍ലമെന്റിന്റെ ഭൂരിപക്ഷ പിന്തുണ ആവശ്യമില്ല.