യൂറോപ്പിലെ അന്പതു ശതമാനത്തിനും കോവിഡ് പിടിക്കും
Wednesday, January 12, 2022 1:37 AM IST
സൂറിച്ച്: ആറു മുതൽ എട്ടാഴ്ചയ്ക്കകം യൂറോപ്യൻ ജനസംഖ്യയുടെ അന്പതു ശതമാനത്തിനും ഒമിക്രോൺ കോവിഡ് പിടിപെടാമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. മാസ്ക് നിർബന്ധമാക്കുന്നതടക്കമുള്ള നിയന്ത്രണങ്ങൾക്കു യൂറോപ്യൻ രാജ്യങ്ങൾ തയാറാകണമെന്ന് ലോകാരോഗ്യ സംഘടനയുടെ യൂറോപ്യൻ റീജണൽ ഡയറക്ടർ ഹാൻസ് ക്ലൂഗ് ആവശ്യപ്പെട്ടു.
പടിഞ്ഞാറൻ യൂറോപ്പിലെ കോവിഡ് കേസുകളിൽ ഭൂരിഭാഗവും ഒമിക്രോൺ മൂലമാണ്. ബാൾക്കൻ രാജ്യങ്ങളിലും ഒമിക്രോൺ വ്യാപനം വർധിച്ചുവരികയാണ്.