ഫ്രാൻസിൽ മോസ്ക് അടച്ചുപൂട്ടി
Friday, January 14, 2022 1:45 AM IST
പാരീസ്: ജൂതവിദ്വേഷം ജനിപ്പിക്കുന്ന പ്രസംഗത്തെത്തുടർന്ന് കാൻ നഗരത്തിലെ മോസ്ക് ഫ്രഞ്ച് സർക്കാർ അടച്ചുപൂട്ടി. വിദ്വേഷം പടർത്തുന്നതിനു പുറമേ, രണ്ടു നിരോധിത സംഘടനകളുമായി മോസ്കിനു ബന്ധമുള്ളതും അടച്ചുപൂട്ടലിനു കാരണമാണെന്ന് ആഭ്യന്തരമന്ത്രി ജെറാൾഡ് ഡെർമാനിൻ അറിയിച്ചു.
രണ്ടുവർഷം മുന്പ് സാമുവൽ പാറ്റി എന്ന അധ്യാപകനെ ഇസ്ലാമിക തീവ്രവാദി കഴുത്തറത്തു കൊന്നതിനു പിന്നാലെ നിരോധിക്കപ്പെട്ട സിസിഐഎഫ്, ബറാക്കാസിറ്റി എന്നീ സംഘടനകളുമായി മോസ്കിനു ബന്ധമുണ്ടെന്നാണു കണ്ടെത്തിയത്.