പ്രവിശ്യാ തെരഞ്ഞെടുപ്പ്: ഇന്ത്യ സമ്മർദ്ദം ചെലുത്തണം: ശ്രീലങ്കൻ തമിഴ്കക്ഷികൾ
Thursday, June 30, 2022 1:56 AM IST
കൊളംബോ: ശ്രീലങ്കയിൽ പ്രവിശ്യാതെരഞ്ഞെടുപ്പിനു പ്രസിഡന്റ് ഗോത്താബയ രാജപക്സെയിൽ സമ്മർദ്ദം ചെലുത്തണമെന്ന് ഇന്ത്യയോടു ലങ്കൻ തമിഴ്വംശജർ.
തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങളുടെ പേരിൽ 2018 ൽ നീട്ടി വച്ച തെരഞ്ഞെടുപ്പ് നിയമക്കുരുക്കിൽ കുടുങ്ങിയിരിക്കുകയാണിപ്പോൾ. വർഷങ്ങളായി രാജ്യത്തെ ഒന്പത് പ്രവിശ്യാകൗൺസിലുകളും പ്രവർത്തനരഹിതമാണ്.
തമിഴ് രാഷ്ട്രീയകക്ഷികളുടെ പ്രതിനിധികൾ ചൊവ്വാഴ്ച കൊളംബോയിൽ ഇന്ത്യൻ ഹൈക്കമ്മീഷണർ ഗോപാൽ ബാഗ്ലെയെ സന്ദർശിച്ച് ഇന്ത്യയുടെ ഇടപെടൽ ആവശ്യപ്പെട്ടുവെന്ന് തമിഴ് പ്രോഗ്രസീവ് ഫ്രണ്ട് നേതാവ് മാനോ ഗണേശൻ പറഞ്ഞു.