നേപ്പാളിൽ ഭരണകക്ഷി വിജയിക്കാൻ സാധ്യത
Monday, November 21, 2022 12:19 AM IST
കാഠ്മണ്ഡു: നേപ്പാളിൽ ഇന്നലെ നടന്ന പൊതുതെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദൂബ നേതൃത്വം നല്കുന്ന നേപ്പാളി കോൺഗ്രസ് പാർട്ടി അധികാരം നിലനിർത്തിയേക്കും. തെരഞ്ഞെടുപ്പു ഫലം പൂർണമായി വരാൻ രണ്ടാഴ്ച എടുക്കും.
275 അംഗ പാർലമെന്റിലേക്കും ഏഴു പ്രവിശ്യാ സഭകളിലേക്കുമാണു തെരഞ്ഞെടുപ്പ്. മുൻ പ്രധാനമന്ത്രി ശർമ ഒലി നേതൃത്വം നല്കുന്ന മുഖ്യപ്രതിപക്ഷമായ യുഎംഎൽ പാർട്ടിക്കു കാര്യമായ നേട്ടമുണ്ടാകില്ലെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്. രാഷ്ട്രീയ അസ്ഥിരത തുടർക്കഥയായ നേപ്പാളിൽ 2008ൽ രാജഭരണം അവസാനിച്ചശേഷം പത്തു സർക്കാരുകൾ നിലവിൽവന്നിട്ടുണ്ട്.