സൗദിയിൽ മിന്നൽപ്രളയം; രണ്ടു മരണം
Friday, November 25, 2022 10:54 PM IST
ജിദ്ദ: സൗദി അറേബ്യയിൽ കഴിഞ്ഞദിവസം കനത്ത മഴയെത്തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ രണ്ടു പേർ മരിച്ചു. തീരനഗരമായ ജിദ്ദയിൽ വലിയ നാശനഷ്ടങ്ങളുണ്ടായി. റോഡുകൾ വെള്ളത്തിൽ മുങ്ങിയതോടെ വാഹനങ്ങൾ ഒലിച്ചുപോയി.
ജിദ്ദയെയും മെക്കയെയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡിൽ ഗതാഗതം നിർത്തിവച്ചു. ജിദ്ദയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സർവീസുകൾ വൈകി. മഴ തുടങ്ങിയതിനു പിന്നിാലെ നഗരത്തിലെ സ്കൂളുകൾക്ക് അവധി നല്കി.
ശൈത്യകാലത്തിനു മുന്നോടിയായി കനത്ത മഴയും വെള്ളപ്പൊക്കവും ജിദ്ദയിൽ പതിവാണ്. 2009ലെ വെള്ളപ്പൊക്കത്തിൽ 123 പേർ മരിച്ചിരുന്നു.