വെസ്റ്റ് ബാങ്കിൽ രണ്ട് ഇസ്രേലികളും ഒരു പലസ്തീൻകാരനും കൊല്ലപ്പെട്ടു
Tuesday, February 28, 2023 12:57 AM IST
ജറൂസലെം: വെസ്റ്റ് ബാങ്കിൽ പലസ്തീൻ ആക്രമണത്തിൽ രണ്ട് ഇസ്രേലികൾ കൊല്ലപ്പെട്ടു. സഹോരങ്ങളായ ഹില്ലേൽ മേനാചെം(21), യാഗേൽ യാക്കോവ്(19) എന്നിവരാണു ഞായറാഴ്ച കൊല്ലപ്പെട്ടത്.
നാബ്ളൂസിനു തെക്കുള്ള ഹുവാരയിൽ നടന്ന ആക്രമണത്തെ അത്യന്തം ഗുരുതരമായ ഭീകരാക്രമണം എന്നാണ് ഇസ്രയേൽ വിശേഷിപ്പിച്ചത്. ഇസ്രേലികൾ കൊല്ലപ്പെട്ടതിനെത്തുടർന്നുണ്ടായ സംഘർഷത്തിൽ ഒരു പലസ്തീൻകാരൻ കൊല്ലപ്പെട്ടു.
നിരവധി പേർക്കു പരിക്കേറ്റു. കഴിഞ്ഞ ദിവസം നാബ്ളൂസിൽ ഇസ്രേലി സൈന്യം നടത്തിയ റെയ്ഡിൽ 11 പലസ്തീൻകാർ കൊല്ലപ്പെട്ടിരുന്നു. ഇതിനു തിരിച്ചടിയായാണ് ഇസ്രേലികളെ ആക്രമിച്ചത്.