വിംബിൾഡണിൽ സിസ്റ്റർ നവേദിതയുടെ പ്രതിമ
Tuesday, May 23, 2023 11:44 PM IST
ലണ്ടൻ: സ്വാമി വിവേകാനന്ദന്റെ ശിഷ്യയായ സിസ്റ്റർ നിവേദിതയുടെ വെങ്കലപ്രതിമ ലണ്ടനിലെ വിംബിൾഡണിൽ സ്ഥാപിക്കുന്നു.
സർഗാച്ചി രാമകൃഷ്ണമഠം സെക്രട്ടറി സ്വാമി വിശ്വമയാനന്ദജി ഡിസൈൻ ചെയ്ത് ഇന്ത്യൻ ശില്പിയായ നിരഞ്ജൻ ഡേ നിർമിച്ച പ്രതിമയ്ക്ക് 6.2 അടി ഉയരമുണ്ട്. ജൂലൈ ഒന്നിനാണ് അനാച്ഛാദനം ചെയ്യുന്നത്.
വടക്കൻ അയർലൻഡിൽ ജനിച്ച മാർഗരറ്റ് എലിസബത്ത് നോബിൾ, സ്വാമി വിവേകാനന്ദന്റെ ആശയങ്ങളിൽ ആകൃഷ്ടയായി സിസ്റ്റർ നിവേദിത എന്ന പേരു സ്വീകരിച്ച് ശിഷ്ടജീവിതം ഇന്ത്യയിലെ പാവങ്ങളെ സേവിക്കാനും വനിതാ വിദ്യാഭ്യാസത്തിനായി പോരാടാനും നീക്കിവയ്ക്കുകയായിരുന്നു. നിവേദിതയാകുന്നതിനു മുന്പ് വിംബിൾഡണിൽ അവർ സ്കൂൾ സ്ഥാപിച്ചിരുന്നു.