നവനാസി സംഘടനയെ നിരോധിച്ചു
Wednesday, September 20, 2023 12:31 AM IST
ബെർലിൻ: ഹാമർസ്കിൻ എന്ന നിയോനാസി സംഘടനയെ ജർമനി നിരോധിച്ചു. സംഘടനയിൽ അംഗമായ 28 പേരുടെ വസതികളിൽ റെയ്ഡ് നടത്തി.
1980കളിൽ അമേരിക്കയിൽ സ്ഥാപിതമായ സംഘടന സംഗീതപരിപാടികളിലൂടെയാണ് ആശയങ്ങൾ പ്രചരിപ്പിക്കുന്നത്. യൂറോപ്പിൽ ഏറ്റവും സ്വാധീനമുള്ള വലതുപക്ഷ സംഘടനകളിലൊന്നാണിത്.
ജർമനിയിൽ 130 ഔദ്യോഗിക അംഗങ്ങളേയുള്ളു. വംശീയവെറിക്കെതിരായ ശക്തമായ സന്ദേശമാണു നിരോധനമെന്ന് ജർമൻവൃത്തങ്ങൾ പറഞ്ഞു.