20 ഹമാസ് ഭീകരർ കൊല്ലപ്പെട്ടു
Friday, July 19, 2024 12:04 AM IST
ടെൽ അവീവ്: 20 ഹമാസ് ഭീകരരെ വധിച്ചതായി ഇസ്രേലി സേന അറിയിച്ചു. ഗാസയിൽ നടത്തിയ സംയുക്ത ആക്രമണത്തിലാണ് ഇവരെ വധിച്ചത്.
ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തിൽ പങ്കെടുത്ത നുഖ്ബ ഭീകരർ, എൻജിനിയർമാർ മുതലായവരാണ് കൊല്ലപ്പെട്ടത്. ഇസ്രേലി സൈനികനെ വധിച്ച സ്നൈപ്പർ മുഹമ്മദ് അബു ജത്താബും ഉൾപ്പെടുന്നു.