ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ 80 തൊഴിലാളികൾ ഖനിയിൽ കുടുങ്ങി
Thursday, October 23, 2025 1:38 AM IST
സാന്റോ ഡോമിനിഗോ: ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ ഖനിയിൽ കുടുങ്ങിയ 80 തൊഴിലാളികളെ രക്ഷപ്പെടുത്താൻ യുദ്ധകാലാടിസ്ഥാനത്തിൽ ശ്രമങ്ങൾ തുടരുന്നു.
തലസ്ഥാനനഗരിയായ സാന്റോ ഡോമിനിഗോയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള പിച്ചള-ചെന്പ് ഖനിയുടെ ഒരു ഭാഗം ഇടിഞ്ഞുവീഴുകയായിരുന്നുവെന്ന് ഊർജ-ഖനി മന്ത്രാലയം അറിയിച്ചു.
മുഴുവൻ തൊഴിലാളികളും ഭൂമിക്കടിയിലുള്ള സുരക്ഷിതസ്ഥാനത്തുണ്ടെന്നും ഇവരെ പുറത്തെത്തിക്കാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്നും മന്ത്രാലയം അറിയിച്ചു.