ധാ​​​ക്ക: ബം​​​ഗ്ലാ​​​ദേ​​​ശ് ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ധാ​​​ക്ക​​​യി​​​ലെ ഹ​​​സ്ര​​​ത്ത് ഷാ​​​ജ​​​ലാ​​​ൽ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​മാ​​​ത്താ​​​വ​​​ള​​​ത്തി​​​ലെ കാ​​​ർ​​​ഗോ മേ​​​ഖ​​​ല​​​യി​​​ൽ ശ​​​നി​​​യാ​​​ഴ്ച​​​യു​​​ണ്ടാ​​​യ തീ​​​പി​​​ടി​​​ത്ത​​​ത്തി​​​ൽ നൂ​​​റു കോ​​​ടി ഡോ​​​ള​​​റി​​​ന്‍റെ നാ​​​ശ​​​ന​​​ഷ്ട​​​മെ​​​ന്ന് അ​​​നു​​​മാ​​​നം.

27 മ​​​ണി​​​ക്കൂ​​​ർ നീ​​​ണ്ട തീ​​​പി​​​ടി​​​ത്ത​​​ത്തി​​​ൽ ക​​​യ​​​റ്റു​​​മ​​​തി​​​ക്കു​​​ള്ള വ​​​സ്ത്ര​​​ങ്ങ​​​ളും മ​​​റ്റു വ​​​സ്തു​​​ക്ക​​​ളും ന​​​ശി​​​ച്ചു. ബം​​​ഗ്ലാ​​​ദേ​​​ശി​​​ലെ വ​​​സ്ത്ര വ്യ​​​വ​​​സാ​​​യ മേ​​​ഖ​​​ല​​​യ്ക്കു ഗു​​​രു​​​ത​​​ര​​​മാ​​​യ ആ​​​ഘാ​​​ത​​​മാ​​​യി​​​രി​​​ക്കും ഇ​​​തു സൃ​​​ഷ്ടി​​​ക്കു​​​ക.


ചൈ​​​ന ക​​​ഴി​​​ഞ്ഞാ​​​ൽ ലോ​​​ക​​ത്ത് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ തു​​​ണി​​​ത്ത​​​ര​​​ങ്ങ​​​ൾ ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്യു​​​ന്ന​​​ത് ബം​​​ഗ്ലാ​​​ദേ​​​ശാ​​​ണ്. വ​​​ർ​​​ഷം 4,000 കോ​​​ടി ഡോ​​​ള​​​റി​​​ന്‍റെ വ​​​രു​​​മാ​​​ന​​​മാ​​​ണ് ഇ​​​തു​​​വ​​​ഴി ല​​​ഭി​​​ക്കു​​​ന്ന​​​ത്.