ജോസഫ് ഗ്രൻവിഡിൽ വിയന്ന ആർച്ച്ബിഷപ്
Monday, October 20, 2025 1:01 AM IST
വിയന്ന: ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയുടെ ആർച്ച്ബിഷപ്പായി ജോസഫ് ഗ്രൻവിഡിലിനെ ലെയോ പതിനാലാമൻ മാർപാപ്പ നിയമിച്ചു. അതിരൂപത ആർച്ച്ബിഷപ്പായിരുന്ന കർദിനാൾ ക്രിസ്റ്റഫ് ഷൊൻബൊൺ കഴിഞ്ഞ ജനുവരിയിൽ വിരമിച്ചതിനെത്തുടർന്ന് ഫാ. ജോസഫ് ഗ്രൻവിഡിൽ അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി പ്രവർത്തിച്ചുവരികയായിരുന്നു.
അതിരൂപതയുടെ 12-ാമത്തെ ആർച്ച്ബിഷപ്പാണ് 62കാരനായ ഫാ. ജോസഫ് ഗ്രൻവിഡിൽ. വിയന്ന അതിരൂപതയിലെ ഹൊല്ലാബ്രനിൽ ജനിച്ച നിയുക്ത ആർച്ച്ബിഷപ് 1988ൽ പൗരോഹിത്യം സ്വീകരിച്ചു. പത്തു ലക്ഷത്തോളം കത്തോലിക്കരുള്ള വിയന്ന അതിരൂപത ഓസ്ട്രിയയിലെ ഏറ്റവും വലിയ രൂപതയാണ്. പരന്പരാഗതമായി വിയന്ന ആർച്ച്ബിഷപ് കർദിനാളായി ഉയർത്തപ്പെടാറുണ്ട്.