ചരക്കുകപ്പലിൽ തീപിടിത്തം; 23 ഇന്ത്യൻ ജീവനക്കാരെ രക്ഷപ്പെടുത്തി
Monday, October 20, 2025 11:48 PM IST
ജിബൂട്ടി: യെമൻ തീരത്ത് പാചകവാതകവുമായി പോകുകയായിരുന്ന കപ്പലിൽ സ്ഫോടനവും തീപിടിത്തവും. കപ്പലിലെ രണ്ടു ജീവനക്കാരെ കാണാതായി. ഇന്ത്യക്കാരായ 23 പേരുൾപ്പെടെ 24 ജീവനക്കാരെ രക്ഷപ്പെടുത്തി.
കപ്പലിൽ 26 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ജിബൂട്ടിയിലേക്ക് പാചകവാതകവുമായി പോകുകയായിരുന്ന എംവി ഫാൽക്കൺ എന്ന കാമറൂൺ കപ്പലിലാണ് തീപിടിത്തമുണ്ടായത്.
രക്ഷാപ്രവർത്തകരെത്തി കപ്പൽ സുരക്ഷിതമായി ജിബൂട്ടി തീരത്തെത്തിച്ചു. കപ്പലിലെ ജീവനക്കാരെ ജിബൂട്ടി തീരസംരക്ഷണ സേനയ്ക്കു കൈമാറി.
സ്ഫോടന സാധ്യതയുള്ളതിനാൽ മറ്റു കപ്പലുകൾ സുരക്ഷിത അകലം പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.