ഭീകരാക്രമണത്തിൽ അഞ്ച് പാക് സൈനികർ കൊല്ലപ്പെട്ടു
Monday, October 20, 2025 11:48 PM IST
പെഷവാർ: പാക്കിസ്ഥാനിൽ താലിബാൻ ഭീകരരുടെ (തെഹ്രീക്-ഇ-താലിബാൻ-ടിടിപി) ആക്രമണത്തിൽ അഞ്ചു പാരാമിലിട്ടറി സൈനികർ കൊല്ലപ്പെട്ടു. നിരവധി സൈനികർക്കു പരിക്കേറ്റു.
ഖൈബർ പഖ്തുൺഖ്വ പ്രവിശ്യയിലെ കോട് ലാലുവിൽ സർക്കാർ ഉടസ്ഥതയിലുള്ള സുയി നോർത്തേൺ ഗ്യാസ് പൈപ്പ്ലൈൻ കന്പനിക്ക് കാവൽനിന്ന സൈനികരാണു കൊല്ലപ്പെട്ടത്. സൈന്യം നടത്തിയ തിരിച്ചടിയിൽ എട്ടു ഭീകരർ കൊല്ലപ്പെട്ടു.