ഇ​​​​സ്ലാ​​​​മ​​​​ബാ​​​​ദ്: പാ​​​ക്കി​​​സ്ഥാ​​​ൻ മു​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഇ​​​​മ്രാ​​​​ൻ ഖാ​​​​ന്‍റെ സ​​​​ഹോ​​​​ദ​​​​രി​ അ​​​​ലീ​​​​മ ഖാ​​​​നെ​​​​തി​​​​രേ തീ​​​​വ്ര​​​​വാ​​​​ദ വി​​​​രു​​​​ദ്ധ കോ​​​​ട​​​​തി ജാ​​​​മ്യ​​​​മി​​​​ല്ലാ വാ​​​​റ​​​​ണ്ട് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ചു. റാ​​​​വ​​​​ൽ​​​​പി​​​​ണ്ടി​​​​യി​​​​ലു​​​​ള്ള കോ​​​​ട​​​​തി നാ​​​​ലാം ത​​​​വ​​​​ണ​​​​യാ​​​​ണ് ഇ​​​​മ്രാ​​​​ൻ ഖാ​​​​ന്‍റെ തെ​​​ഹ്‌​​​രി​​​ക് കെ ​​​ഇ​​​​ൻ​​​​സാ​​​​ഫ് പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ പ്ര​​​​തി​​​​ഷേ​​​​ധ​​​​ങ്ങ​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട കേ​​​​സി​​​​ൽ വാ​​​​റ​​​​ണ്ട് അ​​​​യ​​​​യ്ക്കു​​​​ന്ന​​​​ത്.

ക​​​​ഴി​​​​ഞ്ഞ ന​​​​വം​​​​ബ​​​​റി​​​​ലാ​​​​ണ് പ്ര​​​​തി​​​​ഷേ​​​​ധ​​​​ങ്ങ​​​​ൾ ന​​​​ട​​​​ന്ന​​​​ത്. അ​​​​ലീ​​​​മ ഒ​​​​ഴി​​​​കെ​​​​യു​​​​ള്ള 11 പ്ര​​​​തി​​​​ക​​​​ളി​​​​ൽ 10 പേ​​​​രും കോ​​​​ട​​​​തി​​​​യു​​​​ടെ മു​​​​ന്പാ​​​​കെ ഹാ​​​​ജ​​​​രാ​​​​യെ​​​​ന്ന് ഡോ​​​​ൺ പ​​​​ത്രം റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു. വ്യാ​​​​ജ റി​​​​പ്പോ​​​​ർ​​​​ട്ട് ഫ​​​​യ​​​​ൽ ചെ​​​​യ്ത​​​​തി​​​​ന് പോ​​​​ലീ​​​​സ് സൂ​​​​പ്ര​​​​ണ്ട് സാ​​​​ദ് അ​​​​ർ​​​​ഷാ​​​​ദി​​​​നും ഡെ​​​​പ്യൂ​​​​ട്ടി സൂ​​​​പ്ര​​​​ണ്ട് ന​​​​യീ​​​​മി​​​​നും കോ​​​​ട​​​​തി കാ​​​​ര​​​​ണം കാ​​​​ണി​​​​ക്ക​​​​ൽ നോ​​​​ട്ടീ​​​​സ് അ​​​​യ​​​​ച്ചി​​​​ട്ടു​​​​ണ്ട്.


കോ​​​​ട​​​​തി​​​​യ​​​​ല​​​​ക്ഷ്യ​​​​ത്തി​​​​ന് ഇ​​​​വ​​​​രോ​​​​ട് ഹാ​​​​ജ​​​​രാ​​​​കാ​​​​നും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ട്. അ​​​​ലീ​​​​മ ഒ​​​​ളി​​​​വി​​​​ലാ​​​​ണെ​​​​ന്നാ​​​​ണ് ഇ​​​​വ​​​​ർ റി​​​​പ്പോ​​​​ർ​​​​ട്ട് ന​​​​ൽ​​​​കി​​​​യ​​​​തെ​​​​ങ്കി​​​​ലും ഇ​​​​മ്രാ​​​​ൻ ഖാ​​​​ൻ ക​​​​ഴി​​​​യു​​​​ന്ന അ​​​​ദി​​​​യാ​​​​ല ജ​​​​യി​​​​ൽ പ​​​രി​​​സ​​​ര​​​ത്ത് ഇ​​​വ​​​രെ ക​​​​ണ്ടെ​​​​ന്നും കോ​​​​ട​​​​തി വ്യ​​​​ക്ത​​​​മാ​​​​ക്കി.

2014 ന​​​​വം​​​​ബ​​​​ർ 26ന് ​​​​ന​​​​ട​​​​ന്ന അ​​​​ക്ര​​​​മാ​​​​സ​​​​ക്ത​​​​മാ​​​​യ പ്ര​​​​തി​​​​ഷേ​​​​ധ​​​​ങ്ങ​​​​ളി​​​​ൽ പ​​​​തി​​​​നാ​​​​യി​​​​ര​​​​ത്തി​​​​ല​​​​ധി​​​​കം വ​​​​രു​​​​ന്ന പാ​​​​ർ​​​​ട്ടി പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ വി​​​​ല​​​​ക്ക് ലം​​​​ഘി​​​​ച്ച് പൊ​​​​തു​​​​സ​​​​മ്മേ​​​​ള​​​​ന​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തു​​​​ക​​​​യും 20,000ത്തോ​​​​ളം വ​​​​രു​​​​ന്ന സു​​​​ര​​​​ക്ഷാ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​മാ​​​​യി ഏ​​​​റ്റു​​​​മു​​​​ട്ടു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു.