ഫ്ളിക്ക് പടിയിറങ്ങുന്നു
Sunday, April 18, 2021 11:54 PM IST
മ്യൂണിക്: ജർമൻ ക്ലബ് ഫുട്ബോൾ വന്പന്മാരായ ബയേണ്‍ മ്യൂണിക്കിന്റെ പരിശീലക സ്ഥാനത്തുനിന്ന് ഈ സീസണ് അവസാനത്തോടെ പടിയിറങ്ങുമെന്നു ഹാൻസി ഫ്ളിക്ക്. ബുണ്ടസ് ലിഗയിൽ വൂൾവ്സ്ബർഗിനെതിരേ 3-2 ജയത്തിനുശേഷമാണ് ഫ്ളിക്ക് തന്റ തീരുമാനം പ്രഖ്യാപിച്ചത്. ഫ്ളിക്ക് ജർമനിയുടെ ദേശീയ ടീം പരിശീലകനാകുമെന്ന് അഭ്യൂഹമുണ്ട്. എന്നാൽ, ഭാവിയെക്കുറിച്ച് ഒരു ഉൗഹവുമില്ലെന്നാണു ഫ്ളിക്ക് പറഞ്ഞത്.
വൂൾവ്സ്ബർഗിനെതിരായ ജയത്തോടെ ബയേണ്‍ കിരീടത്തിലേക്ക് ഒരു ചുവടുകൂടി അടുത്തു. ലീഗിൽ 29 മത്സരങ്ങളിൽനിന്ന് 68 പോയിന്റുമായി ബയേണ്‍ ഒന്നാം സ്ഥാനത്തു തുടരുന്നു. ലൈപ്സിഗ് (61), വൂൾവ്സ്ബർഗ് (54), എന്നിവയാണു തുടർന്നുള്ള സ്ഥാനങ്ങളിൽ.