സിഐടിയു ജില്ലാ സമ്മേളനം ഇന്നും നാളെയും
1224308
Saturday, September 24, 2022 11:40 PM IST
കാട്ടാക്കട : സിഐടിയു ജില്ലാ സമ്മേളനം ഇന്നും നാളെയും കാട്ടാക്കടയിൽ നടക്കും. ഇന്ന് രാവിലെ പത്തിന് കാട്ടാക്കട ശശി നഗറിൽ(കാട്ടാക്കട ആർകെഎൻ ഹാൾ) സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി സമ്മേളനം ഉദ്ഘാടനം ചെയ്യും. നാളെ വൈകുന്നേരം അഞ്ചിന് തിരുവല്ലം ശിവരാജൻ നഗറിലെ(കെഎസ്ആർടിസി ഗ്രൗണ്ട്) പൊതുസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.
സർഗ സന്ധ്യ, രക്തദാന ക്യാമ്പുകൾ, സന്നദ്ധ സേവന പരിശീലനം, സഹായഹസ്തം, ചിത്ര പ്രദർശനം, പതാക കൊടിമര ദീപശിഖാ റാലികൾ, പ്രകടനം, തൊഴിലാളി സംഗമം തുടങ്ങി വ്യത്യസ്ത പരിപാടികളാണ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്.കഴിഞ്ഞ സമ്മേളന ശേഷം അന്തരിച്ചവരുടെയും സിഐടിയുവിന്റെ മുതിർന്ന നേതാക്കളുടെയും ഓർമ പുതുക്കി ഇരുപതോളം സ്ക്വയറുകളും പതിനെട്ട് കവാടങ്ങളും സ്ഥാപിച്ചിട്ടുണ്ട്.