കെഎസ്ആർടിസി ബസിന്‍റെ ചില്ല് തകർത്ത ര​ണ്ട് എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ പി​ടി​യി​ൽ
Saturday, September 24, 2022 11:40 PM IST
കാ​ട്ടാ​ക്ക​ട : ഹ​ർ​ത്താ​ലി​നി​ടെ കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ ഗ്ലാ​സ് ക​ല്ലെ​റി​ഞ്ഞ് ത​ക​ർ​ത്ത കേ​സി​ൽ ര​ണ്ടു എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ പി​ടി​യി​ൽ.

കി​ള്ളി കൊ​മ്പി​ടി സ്വ​ദേ​ശി ഹാ​ജ (26), പേ​ഴു​മൂ​ട് ക​ള്ളോ​ട് സ്വ​ദേ​ശി ആ​ശി​ഖ് ( 27 ) എ​ന്നി​വ​രെ​യാ​ണ് കാ​ട്ടാ​ക്ക​ട പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ രാ​വി​ലെ 7.30 ന് ​കാ​ട്ടാ​ക്ക​ട നി​ന്നും പൂ​വാ​റി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സ്‌ അ​ഞ്ചു​തെ​ങ്ങി​ൻ​മൂ​ട്ടി​ൽ പ്ര​തി​ക​ൾ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

​ബൈ​ക്കി​ലെ​ത്തി​യ സം​ഘ​ത്തെ സി​സി​ടി​വി ദ്യ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ണ് പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞ​ത്.​പ്ര​തി​ക​ളി​ൽ നി​ന്നും പി​ഴ​യാ​യി 38000 രൂ​പ​യും ഈ​ടാ​ക്കി.