രാ​ത്രി​യി​ൽ ഡോ​ക്ട​റു​ടെ സേ​വ​നം ല​ഭി​ക്കു​ന്നി​ല്ലെ​ന്നു പ​രാ​തി
Saturday, December 10, 2022 12:23 AM IST
വെ​ള്ള​റ​ട: സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ 15 ദി​വ​സ​ത്തോ​ള​മാ​യി രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ ഡോ​ക്ട​റു​ടെ സേ​വ​നം ല​ഭി​ക്കു​ന്നി​ല്ല​ന്ന് പ​രാ​തി. വെ​ള്ള​റ​ട.​അ​മ്പൂ​രി, വെ​ള്ള​റ​ട, ക​ള്ളി​ക്കാ​ട്, ആ​ര്യം​കോ​ട് തു​ട​ങ്ങി​യ മ​ല​യോ​ര പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ഏ​ക ആ​ശ്ര​യ​മാ​ണ് വെ​ള്ള​റ​ട സി​എ​ച്ച്സി. രോ​ഗി​ക​ളെ അ​ഡ്മി​റ്റ് ചെ​യ്യാ​നു​ള്ള സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കെ​യാ​ണ് ഡോ​ക്ട​ര്‍ ഇ​ല്ലാ​ത്ത അ​വ​സ്ഥ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.
ഇ​ക്കാ​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഒ​രു തീ​രു​മാ​നം എ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ആ​രോ​ഗ്യ​മ​ന്ത്രി​ക്കും ജി​ല്ലാ ക​ള​ക്ട​ര്‍​ക്കും ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​ക്കും പെ​രു​ങ്ക​ട​വി​ള മു​ന്‍ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഷാ​ജ​ഹാ​ന്‍ കു​ട​പ്പ​ന​മൂ​ട് പ​രാ​തി ന​ല്‍​കി.