തുഞ്ചൻ സ്മാരക ഹൈസ്കൂൾ വാർഷികം
1262262
Thursday, January 26, 2023 12:04 AM IST
തിരുവനന്തപുരം: ഐരാണിമുട്ടം തുഞ്ചൻ സ്മാരക ഹൈസ്കൂൾ വാർഷികാഘോഷം മലയാളം മിഷൻ രജിസ്ട്രാർ വിനോദ് വൈശാഖി ഉദ്ഘാടനം ചെയ്തു. കാരയ്ക്കാമണ്ഡപം വിജയകുമാർ അധ്യക്ഷത വഹിച്ചു.
സൂര്യാ സിംഗർ ഫെയിം പി.എസ്. അനാമിക വിശിഷ്ടാതിഥിയായിരുന്നു. തുഞ്ചൻ സ്മാരക സമിതി ജനറൽ സെക്രട്ടറി സുധാഹരികുമാർ സമ്മാന വിതരണം നടത്തി. ആറ്റുകാൽ വാർഡ് കൗൺസിലർ ഉണ്ണികൃഷ്ണൻ, തുഞ്ചൻ സ്മാരക സമിതി അംഗങ്ങളായ ആർ. വേണുഗോപാൽ, ആറ്റുകാൽ ജി. കുമാരസ്വാമി, അർജുനൻ, ഗിരിജാകുമാരി, സ്കൂൾ സ്റ്റാഫ് സെക്രട്ടറി രഞ്ചുമോൾ, പ്രോഗ്രാം കൺവീനർ രേഷ്മ എന്നിവർ പങ്കെടുത്തു.