ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു
1274049
Saturday, March 4, 2023 12:46 AM IST
ബാലരാമപുരം: കരമന-കളിയിക്കാവിള ദേശീയപാതയിൽ ബാലരാമപുരം തയ്ക്കാപള്ളിക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ബാലരാമപുരം റിലയൻസ് സൂപ്പർമാർക്കിറ്റിലെ (സ്മാർട്ട് പോയിന്റ് ) ജീവനക്കാരൻ പെരുങ്കടവിള വടകര തോപ്പിൽ ബിന്ദുനിവാസിൽ സുരേന്ദ്രൻ ബിന്ദു ദമ്പതികളുടെ മകൻ അഭിനന്ദ് (24) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് സംഭവം. ജോലി കഴിഞ്ഞ് നെയ്യാറ്റിൻകര ഭാഗത്തേക്ക് പോകവെ തിരുവനന്തപുരത്തേക്ക് വരുകയായിരുന്നു ട്രെയിലർ വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ബൈക്ക് തെന്നിവീഴുകയായിരുന്നു.
തലക്ക് ഗുരുതര പരിക്കേറ്റ യുവാവിനെ പോലീസ് ജീപ്പിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ പുലർച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടുകാർക്ക് വിട്ടുകൊടുത്തു. അഭിനേഷ് സഹോദരനാണ്. സഹോദരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ബാലരാമപുരം പോലീസ് കേസെടുത്തു. മരണാനന്തര ചടങ്ങ് വ്യാഴം രാവിലെ ഒന്പതിന്.