വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം; മൂന്നുപേർ പിടിയിൽ
1278813
Sunday, March 19, 2023 12:12 AM IST
പേരൂർക്കട: വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തിവന്ന മൂന്നംഗ സംഘത്തെ മണ്ണന്തല പോലീസ് പിടികൂടി.
വട്ടപ്പാറ കല്ലയം ചിട്ടിമുക്ക് കുഴിക്കാട് പുത്തൻ വീട്ടിൽ ഷാജി (38), ഉള്ളൂർ ഇടവക്കോട് കരിമ്പുക്കോണം ശരത് നിവാസിൽ നിന്ന് കല്ലയം പ്ലാവുവിള തരത്തരികത്ത് വീട്ടിൽ താമസിച്ചു വരുന്ന ശരത് ലാൽ (38), കുടപ്പനക്കുന്ന് ഇരപ്പുകുഴി ലക്ഷംവീട് കോളനിയിൽനിന്നു വട്ടപ്പാറ പ്ലാവുവിള ഗോപി സദനത്തിൽ വാടകയ്ക്കു താമസിക്കുന്ന പ്രമോദ് (38) എന്നിവരാണ് പിടിയിലായത്.
കല്ലയം പൈവിളക്കോണത്ത് വീട് വാടകയ് ക്കെടുത്ത് പ്രതികൾ കഞ്ചാവ് കച്ചവടം നടത്തിവരികയായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ 117 ഗ്രാം കഞ്ചാവ് ഇവരിൽ നിന്ന് കണ്ടെടുത്തു. സി.ഐ ബൈജു, എസ്ഐ വി.എസ് സുധീഷ് കുമാർ, ജിഎസ്ഐ അനിൽ, സിപിഒ അനീഷ് എന്നിവർ ഉൾപ്പെട്ട സംഘമാണു പ്രതികളെ പിടികൂടിയത്.