ഫി​റ്റ്നെ​സ് സെ​ന്‍റ​ര്‍ ആ​രം​ഭി​ച്ചു
Thursday, March 23, 2023 11:48 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര: നെ​യ്യാ​റ്റി​ന്‍​ക​ര ഗ​വ. ഗേ​ള്‍​സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ ഫി​റ്റ്നെ​സ് സെ​ന്‍റ​ര്‍ ആ​രം​ഭി​ച്ചു. പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കാ​യി വി​വി​ധ വ്യാ​യാ​മ രീ​തി​ക​ള്‍​ക്കു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ള്‍ അ​ട​ങ്ങി​യ​താ​ണ് സെ​ന്‍റ​റെ​ന്ന് സ്കൂ​ള്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ജി കൃ​ഷ്ണ​ന്‍ അ​റി​യി​ച്ചു. നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ​യു​ടെ പ​ദ്ധ​തി പ്ര​കാ​ര​മാ​ണ് ഫി​റ്റ്നെ​സ് സെ​ന്‍റ​ര്‍ സ്കൂ​ളി​ന് അ​നു​വ​ദി​ച്ച​ത്. കാ​യി​കാ​ധ്യാ​പി​ക​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ലാ​യി​രി​ക്കും വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ സെ​ന്‍റ​ര്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക.

ഭഗത് സിങ് അനുസ്മരണം

തിരുവനന്തപുരം: പാ​ൽ​കു​ള​ങ്ങ​ര വാ​ർ​ഡ് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഭ​ഗ​ത് സി​ങ്, രാ​ജ്ഗു​രു, സു​ഖ് ദേ​വ് അ​നു​സ്മ​ര​ണം കെപിസിസി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​ബു ഉദ്ഘാടനം ചെയ്തു. എ​സ്.​ സു​രേ​ഷ് കു​മാ​ർ അ​ധ്യക്ഷ​നാ​യി​രു​ന്നു.
വ​ഞ്ചി​യൂ​ർ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ആ ​ശ്രീ​കു​മാ​ര​ൻ നാ​യ​ർ, മു​ൻ കൗ​ൺ​സി​ല​ർ ശ്രീ​കു​മാ​ർ, രാ​ജേ​ന്ദ്ര​കു​മാ​ർ, പ്രേം​കു​മാ​ർ, അ​നി​ൽ​കു​മാ​ർ, ര​ഞ്ജി​ത്, ജി​ത്തു ജ​യ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.