അ​ഖി​ലി​ന് കു​രു​ക്കാ​യ​ത് വ്യാ​ജ​സ​ന്ദേ​ശം
Saturday, June 10, 2023 12:07 AM IST
തി​രു​വ​ന​ന്ത​പു​രം: അ​ന്വേ​ഷ​ണം വ​ഴി​തെ​റ്റി​ക്കാ​ൻ ന​ൽ​കി​യ മൊ​ബൈ​ൽ ഫോ​ണ്‍ സ​ന്ദേ​ശ​മാ​ണ് രാ​ഖി​യു​ടെ കൊ​ല​പാ​ത​ക​ത്തി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ന് നി​ർ​ണാ​യ​ക വ​ഴി​ത്തി​രി​വാ​യ​ത്. രാ​ഖി​യു​ടെ സിം​കാ​ർ​ഡ് അ​ഖി​ലി​ന്‍റെ ഫോ​ണി​ൽ ഉ​പ​യോ​ഗി​ച്ചാ​ണ് തു​ട​രെ​ത്തു​ട​രെ സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ച​ത്. അ​ഖി​ലുമായി വ​ഴി​പി​രി​യു​ക​യാ​ണെ​ന്നും താ​ൻ മ​റ്റൊ​രു സു​ഹൃ​ത്തിനൊപ്പം ചെ​ന്നൈ​യ്ക്ക് പോ​കു​ന്നു​വെ​ന്നു​മാ​യി​രു​ന്നു സ​ന്ദേ​ശ​ത്തി​ന്‍റെ ഉ​ള്ള​ട​ക്കം. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ത​ങ്ങ​ളെ നി​ര​ന്ത​രം ശ​ല്യ​പ്പെ​ടു​ത്തു​ന്നു​വെ​ന്ന് കാ​ട്ടി അ​ഖി​ലി​ന്‍റെ ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യോ​ടൊ​പ്പം ഈ ​സ​ന്ദേ​ശ​ത്തി​ന്‍റെ പ്രി​ന്‍റ് ഒൗ​ട്ടും പോ​ലീ​സി​ന് ന​ൽ​കി​യി​രു​ന്നു. അ​പ്പോ​ഴാ​ണ് സിം​കാ​ർ​ഡ് യു​വ​തി​യു​ടേ​താ​ണെ​ങ്കി​ലും അ​യ​ച്ച ഫോ​ണ്‍ മ​റ്റൊ​ന്നാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്. സെ​ക്ക​ൻ​ഡ് ഹാ​ൻ​ഡ് ഫോ​ണ്‍ വി​ൽ​ക്കു​ന്ന ക​ട​യി​ൽ നി​ന്ന് ഈ ​ഫോ​ണ്‍ വാ​ങ്ങി​യ​ത് ആ​ദ​ർ​ശും രാ​ഹു​ലു​മാ​യി​രു​ന്നു. വി​ര​ല​ട​യാ​ളം ഉ​പ​യോ​ഗി​ച്ച് ഓ​ണ്‍ ആ​ക്കു​ന്ന​താ​യി​രു​ന്നു യു​വ​തി​യു​ടെ ഫോ​ണ്‍. രാ​ഖി​യു​ടെ ശ​രീ​രം മ​റ​വ് ചെ​യ്ത​തോ​ടെ ഈ ​ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​താ​യ​തോ​ടെ​യാ​ണ് മ​റ്റൊ​രു ഫോ​ണ്‍ വാ​ങ്ങേ​ണ്ടി വ​ന്ന​ത്.