സി​ന്ദ​ഗി; ര​ക്ത​ദാ​താ​ക്ക​ളെ ആ​ദ​രി​ച്ച് കിം​സ്ഹെ​ല്‍​ത്ത്
Friday, June 16, 2023 12:25 AM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക ര​ക്ത​ദാ​ന ദി​ന​ത്തി​ല്‍ ര​ക്ത​ദാ​താ​ക്ക​ളെ​യും ര​ക്ത​ദാ​ന അ​സോ​സി​യേ​ഷ​നു​ക​ളെ​യും ആ​ദ​രി​ച്ച് തി​രു​വ​ന​ന്ത​പു​രം കിം​സ്ഹെ​ല്‍​ത്ത്.

"സി​ന്ദ​ഗി’ എ​ന്ന പേ​രി​ല്‍ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്തെ ര​ക്ത​ദാ​താ​ക്ക​ളെ​യും ര​ക്ത​ദാ​നം ല​ക്ഷ്യ​മി​ട്ട് പ്ര​വ​ര്‍​ത്തി​ക്കു​ന്ന വി​വി​ധ അ​സോ​സി​യേ​ഷ​നു​ക​ളെ​യും ആ​ദ​രി​ച്ചു.

തി​രു​വ​ന​ന്ത​പു​രം ശം​ഖും​മു​ഖം സ​ബ് ഡി​വി​ഷ​ന്‍ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ ഡി.​കെ. പൃ​ഥ്വി​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കിം​സ്ഹെ​ല്‍​ത്ത് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഇ.​എം ന​ജീ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​എ​സ്എ​സ്‌​സി റി​ട്ട. ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റും കെ​ഇ​ബി​എ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​യ ഷെവ. ഡോ. ​കോ​ശി എം ​ജോ​ര്‍​ജ്് അ​നു​ഭ​വ​ങ്ങ​ള്‍ പ​ങ്കു​വ​ച്ചു. ട്രാ​ന്‍​സ്ഫ്യൂ​ഷ​ന്‍ മെ​ഡി​സി​ന്‍ ഗ്രൂ​പ്പ് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റും ക​ണ്‍​സ​ള്‍​ട്ട​ന്‍റു​മാ​യ ഡോ. ​സ​നൂ​ജ പി​ങ്കി സ്വാ​ഗ​ത​വും നെ​ഫ്രോ​ള​ജി വി​ഭാ​ഗം സീ​നി​യ​ര്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റും ഹോ​സ്പി​റ്റ​ല്‍ ട്രാ​ന്‍​സ്ഫ്യൂ​ഷ​ന്‍ ക​മ്മി​റ്റി ചെ​യ​ര്‍​മാ​നു​മാ​യ ഡോ. ​ബി. സ​തീ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.