ബൈക്കിടിച്ച് പരിക്കേറ്റ സ്ത്രീ മരിച്ചു
1335339
Wednesday, September 13, 2023 6:55 AM IST
വിഴിഞ്ഞം: ബൈക്കിടിച്ച് പരിക്കേറ്റ് ആ ശുപത്രിയിൽ പ്രവേശിപ്പിച്ച കാൽനടയാത്രക്കാരി മരിച്ചു. കാഞ്ഞിരംകുളം ചാണി എട്ടുക്കുറ്റി നേരിവിളയിൽ ഡൈസി (62) യാണ് മരിച്ചത്.
തിങ്കളാഴ്ച വൈകുന്നേരം ആറ് മണിയോടെ കാഞ്ഞിരംകുളം ബൈപാസിനു സമീപമായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചതായിരുന്നു. മാരായമുട്ടം പശുക്കോട്ടുകോണം സിഎസ്ഐ സഭയിലെ പാസ്റ്റർ റോജേഷ് മകനാണ്.