സ്ത്രീ​യെ ഉ​പ​ദ്ര​വി​ച്ച സം​ഘം അ​റ​സ്റ്റി​ല്‍
Thursday, September 21, 2023 5:08 AM IST
പേ​രൂ​ര്‍​ക്ക​ട: വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി സ്ത്രീ​യെ ആ​ക്ര​മി​ച്ച​വ​രെ പൂ​ജ​പ്പു​ര പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. പൂജപ്പുര സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ സ​രോ​ജി​നി ഭ​വ​നി​ല്‍ താ​മ​സി​ക്കു​ന്ന ഒ​രു സ്ത്രീ​യാ​ണ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്. ഈ​മാ​സം 11നാ​യി​രു​ന്നു സം​ഭ​വം. ബാ​ല​രാ​മ​പു​രം റ​സ​ല്‍​പു​രം ശാ​ന്തി ഭ​വ​നി​ല്‍ ശ്രീ​ജി​ത്ത്, റ​സ​ല്‍​പു​രം ഹാ​ര്‍​ബ​ര്‍ പാ​ര്‍​ക്ക് സ​തി ഭ​വ​നി​ല്‍ ശ്രീ​ര​ഞ്ജു എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ്രതികളെ കോ​ട​തി​റി​മാ​ന്‍​ഡ് ചെ​യ്തു.