തിരുവനന്തപുരം: ചൈനയിലെ ഹാംഗ്ഷൗവിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ അത്ലറ്റിക് ടീം അംഗങ്ങൾക്ക് ഇന്ന് സായ് എൽഎൻസിപിയിൽ യാത്രയയപ്പ് നൽകും. കേന്ദ്ര മന്ത്രി വി. മുരളീധരൻ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കും.
താരങ്ങളായ ജ്യോതി യർരാജി, മുഹമ്മദ് അജ്മൽ, മുഹമ്മദ് അനസ്, രാജേഷ് രമേഷ്, അമോജ് ജേക്കബ്, ആരോഗ്യ രാജീവ്, സന്തോഷ് കുമാർ ,ശുഭ വെങ്കിടേശൻ , ഐശ്വര്യ മിശ്ര ,വിത്യ രാംരാജ് എന്നിവരാണ് തിരുവനന്തപുരത്തു നിന്നും ചൈനയിലേക്ക് യാത്ര തിരിക്കുന്ന സംഘത്തിലുള്ളത്. ഇന്ന് രാത്രി ഏഴിനാണ് ടീമംഗങ്ങൾക്ക് യാ്ത്രയയപ്പ് നൽകുന്നത്.