വീട് കുത്തിത്തുറന്ന് മോഷണ ശ്രമം; പ്രതി അറസ്റ്റില്‍
1417636
Saturday, April 20, 2024 6:24 AM IST
തിരുവല്ലം: വീട് കുത്തിത്തുറന്ന് മോഷണ ശ്രമം നടത്തിയ കേസിലെ പ്രതിയെ തിരുവല്ലം പോലീസ് അറസ്റ്റ് ചെയ്തു. പാച്ചല്ലൂര്‍ പാറവിള പ്ലാവിളവീട്ടില്‍ ചക്കു എന്നു വിളിക്കുന്ന അമലിനെ (21) ആണ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ശനിയാഴ്ച രാത്രി തിരുവല്ലം പോലീസ് സ്റ്റേഷന് പരിധിയിലെ വെള്ളാര്‍ പാറവിള അയ്യങ്കാളി പ്രതിമയ്ക്ക് എതിര്‍വശത്തുള്ള കമലാമന്ദിരത്തില് അഭിലാഷിന്റെ വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതി പൂജാമുറിയിലെ ഗ്രില്‍ തകർത്ത് മുറിക്കകത്ത് കയറുകയും അലമാര കുത്തിപൊളിച്ച് മോഷണ ശ്രമം നടത്തുകയും ചെയ്തു.
വീട്ടുടമ നൽകിയ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് അമലിനെ പിടികൂടിയത്. ഇയാള്‍ തിരുവല്ലം , കോവളം സ്റ്റേഷനുകളില്‍ നിരവധി കേസുകളിലെ പ്രതിയും കണ്ണൂര്‍ പോലീസ് സ്റ്റേഷനില്‍ പോക്സോ കേസില്‍ ഉള്പ്പെട്ടിട്ടുളളതാണെന്നും പോലീസ് പറഞ്ഞു.
തിരുവല്ലം സിഐ ഫയാസിന്റെ നേതൃത്വത്തില്‍ എസ്ഐമാരായ ഗോപകുമാര്‍ , ഉണ്ണികൃഷ്ണന് , ബിജു , എസ്സിപിഒമാരായ ഷിജു , വിനയന് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.