കാട്ടാക്കടയിലെ കൊലപാതകം: പ്രതി രഞ്ജിത്തിനെ തെളിവെടുപ്പിന് എത്തിച്ചു
1425249
Monday, May 27, 2024 1:37 AM IST
കാട്ടാക്കട: കാട്ടാക്കട മുതിയാവിളയിൽ വാടകവീട്ടിനു സമീപം റബർ പുരയിടത്തിൽ മരിച്ച നില യിൽ കണ്ടെത്തിയ മായാ മുരളിയുടെ കൊലപാതകവുമായി ബ ന്ധപ്പെട്ട് ജയിലിലായ പ്രതി രഞ് ജിത്തിനെ കാട്ടാക്കട പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് ആരംഭിച്ചു.
ഇന്നലെ രാവിലെ 11 മണിയോടെയാണ് ഇയാളെ മായാമുരളി കൊലചെയ്യപ്പെട്ട വാടക വീട്ടിലും റബർ പുരയിടത്തിലുമെത്തിച്ച് തെളിവെടുത്തത്. സംഭവ ദിവസം ഇരുവരും പുറത്തുനിന്നും വീട്ടിലേക്കും തുടർന്ന് സംഭവ സ്ഥലത്തേക്കും വന്ന വഴികൾ ഇയാൾ പോലീസിനു വിവരിച്ചു കൊടുത്തു. കൊലപ്പെടുത്തിയ സ്ഥലത്തെ സംഭവങ്ങളും ഇയാൾ പോലീസിനോട് വിശദീകരി ച്ചു. മായാമുരളിയുടെ ബന്ധുക്കളും പ്രദേശവാസികളും തെളിവെടുപ്പിനു സാക്ഷികളായി ഉണ്ടായിരുന്നു. ഇവരുടെ വാടക വീട്ടിൽ മായ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളും, ബോക്സിംഗ് കിറ്റ് ഉൾപ്പെടെയുള്ളവയും പോലീസ് ബന്ധുക്കൾക്കു കൈമാറി.
മഹസർ തയാറാക്കിയ ശേഷം പ്രതിയെ കാട്ടാക്കട സ്റ്റേഷനിലേക്കു കൊണ്ടുപോയി. ഇനി പ്രതി ഒളിവിൽ സഞ്ചരിച്ച വഴികൾ, താമസിച്ച ഇടങ്ങൾ, സഹായം ചെയ്തവരുടെ ഇടങ്ങൾ എന്നിവിട ങ്ങളിൽ എത്തിച്ചു വരും ദിവസങ്ങളിൽ തെളിവെടുപ്പ് ഉണ്ടാകും.കാട്ടാക്കട ഡിവൈഎസ്പി ജയകുമാറിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.
ഇക്കഴിഞ്ഞ 22നാണ് സംഭവ സ്ഥലത്തു നിന്നും രക്ഷപെട്ട് ഒളിവിൽ കഴിഞ്ഞിരുന്ന രഞ്ജി ത്തിനെ കമ്പം തേനിയിലെ വിളവർകോട്ട ഭാഗത്തുനിന്നും പോലീസ് അറസ്റ്റ് ചെയ്തത്. കാട്ടാക്കട ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ കൊല്ലപ്പെട്ട മായാ മുരളി എസ് സി/എസ്ടി വിഭാഗത്തിൽപെട്ട വനിത ആയതിനാൽ കേസിൽ ഈ വകുപ്പ് കൂടെ ഉൾപ്പെടുത്തി ഇയാളെ നെടുമങ്ങാട് കോടതി എസ്സി/എസ്ടി കോടതിയിൽ ഹാജരാക്കിയാണ് റിമാൻഡ് ചെയ്തിരുന്നത്. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ ദി വസം തന്നെ കാട്ടാക്കട പോലീ സ് കസ്റ്റഡി അപേക്ഷ സമർപ്പിച്ചി രുന്നു. അപേക്ഷ പരിഗണിച്ച കോടതി കഴിഞ്ഞദിവസമാണ് ഇയാളെ പോലീസ് കസ്റ്റഡിയിൽ വിടാൻ ഉത്തരവ് നൽകിയത്. 10 ദിവസത്തേക്കാണ് പോലീസ് രഞ്ജിത്തിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരുന്നത്.
നിർണായകമായ പല തെളിവുകളും ശേഖരിക്കേണ്ടതിനാൽ പത്തു ദിവസവും പൂർണമായും ആവശ്യമുണ്ടെന്നു നൽകിയ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു.