നാലുപേരെ കടിച്ച തെരുവുനായ ചത്തു
1425498
Tuesday, May 28, 2024 2:42 AM IST
പാറശാല: ഉദിയൻകുളങ്ങരയിൽ നാലു പേരെ കടിച്ച തെരുവുനായ ചത്തു.ധനുവച്ചപുരം സ്വദേശികളായ ഗിരീഷ്, രാജു, ഉദിയന്‍കുളങ്ങര സ്വദേശിയായ മോഹനന് നായര്‍, കൊറ്റാമം സ്വദേശി ചന്ദ്രന് എന്നിവരെയാണ് തെരുവുനായ കടിച്ചത്. ഉദിയന്‍കുളങ്ങര സേതുലക്ഷ്മിപുരം പബ്ലിക് മാര്‍ക്കറ്റില്‍ എത്തിയ മധ്യവയസ്ക്കാനെയും തെരുവുനായി കടിച്ചു.
മൂന്ന് ദിവസങ്ങളായി നടന്ന സംഭവത്തിനിടെ ഇന്നലെയാ ണ് നായ ചത്തത്. ഇതോടെ തെരുവുനായക്കു പേവിഷ ബാധ ഉള്ളതായി സംശയിക്കുന്നതായി നാട്ടുകാർ പറയുന്നു.
കടിയേറ്റവര്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
കൊല്ലയില്‍ പഞ്ചായത്തിലും ചെങ്കല്‍ പഞ്ചായത്ത് അതിര്‍ത്തി പ്രദേശങ്ങളില്‍ അറവു മാലിന്യങ്ങള്‍ ഭക്ഷിക്കാന്‍ എത്തുന്ന നായ്ക്കളുടെ എണ്ണം കൂടിവരുന്നതിനാല്‍ പ്രദേശത്ത് ആശങ്ക പരത്തുകയാണ്.