നെടുമങ്ങാട്: മുതിർന്ന കോൺഗ്രസ് നേതാവ് ചേപ്പോട് കൃഷ്ണൻകുട്ടിയുടെ നാലാമത് അനുസ്മരണ സമ്മേളനം ഐഎൻടിയുസി ജില്ലാ പ്രസിഡന്റും ഡിസിസി ജനറൽ സെക്രട്ടറിയുമായ വി.ആർ. പ്രതാപൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തോപ്പിൽ ശശിധരൻ അധ്യക്ഷത വഹിച്ചു.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി. ജ്യോതിഷ് കുമാർ, ഡിസിസി ജനറൽ സെക്രട്ടറിമാരായ പേയാട് ശശി, ലാൽ റോഷിൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം.എസ്. വിമൽ കുമാർ, കെ. അജയഘോഷ്, ഭഗവതിപുരം ശ്രീകുമാർ, ജയകുമാർ, ജോയി തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ കാർഷിക ഉൽപ്പന്നങ്ങളും ധാന്യക്കിറ്റുകളും വിതരണം ചെയ്തു.